
മുംബയ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. സ്മൃതിയുടെയും സംഗീത സംവിധായകന്‍ പലാശ് മുഛലിന്റെയും വിവാഹം ഞായറാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
അച്ഛന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് വിവാഹം മാറ്റിയത്.സംഗ്ലിയിലെ ഫാം ഹൗസിലാണ് രണ്ടു ദിവസമായി വിവാഹ ആഘോഷങ്ങള്‍ നടന്നത്. ഹല്‍ദി, സംഗീത് ചടങ്ങുകള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഞായറാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിനിടെയാണ് സ്മൃതിയുടെ അച്ഛന് ഹൃദയാഘാതമുണ്ടായ്ത്.
തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ നിരീക്ഷണത്തിലാണെന്നും അച്ഛന്‍ സുഖമായതിനുശേഷമെ വിവാഹം നടത്തൂവെന്നും സ്മൃതി മന്ദാന അറിയിച്ചു. സ്മൃതി മന്ദാനയുടെ പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.






