മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ഭർതൃവീട്ടിൽ നവവധു നേരിട്ടത് കടുത്ത മാനസിക, ശാരീരിക പീഡനം. ഭക്ഷണം എടുത്തുവെയ്ക്കാൻ വൈകിയതിന് പുത്തൻപീടിയേക്കൽ മുഹമ്മദ് ഷഹീൻ ആണ് ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. യുവതിയുടെ തല ചുമരിൽ ഇടിച്ചും മുഖത്തും കഴുത്തിലും അടിച്ചും ഇയാൾ പരുക്കേൽപ്പിച്ചു. സംഭവത്തിൽ മുഹമ്മദ് ഷഹീനെ പോലീസ് അറസ്റ്റ് ചെയ്തു. ജിംനേഷ്യം പരിശീലകനാണ് പ്രതി. പ്രണയത്തിലായിരുന്ന ഇരുവരും ഒരു മാസം മുൻപായിരുന്നു വിവാഹിതരായത്. വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഭർത്താവിൽ നിന്ന് കടുത്ത പീഡനമാണ് യുവതി നേരിട്ടത്. ഭക്ഷണം […]









