കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ ജീവനൊടുക്കി. കുന്നരു യുപി സ്‌കൂളിലെ പ്യൂൺ അനീഷ് ജോർജിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബിഎൽഒ ആയിരുന്നു അനീഷ്. ഞായറാഴ്ച വീട്ടിലുള്ളവർ പുറത്ത് പോയ സമയത്തായിരുന്നു സംഭവം. ബന്ധുക്കൾ തിരിച്ചെത്തിയപ്പോൽ അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വീട്ടിൽ നിന്ന് മൃതദേഹം മാറ്റിയിട്ടുണ്ട്. അതേസമയം എസ്‌ഐആർ ജോലി സംബന്ധമായ സമ്മർദമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ബൂത്ത്‌ലെവൽ […]









