കൊച്ചി: 12-കാരനെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ അമ്മയും കൂട്ടുകാരനും അറസ്റ്റിൽ. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സിവിൽ സപ്ലൈസ് വകുപ്പിൽ റേഷനിങ് ഇൻസ്‌പെക്ടറും യൂട്യൂബറും ആക്ടിവിസ്റ്റുമായ അമ്മയാണ് ഒന്നാംപ്രതി. ഇവരുടെ സുഹൃത്തും യൂട്യൂബറുമായ തിരുവനന്തപുരം വാമനപുരം സ്വദേശി സിദ്ധാർഥ് രാജീവാണ് (24) കൂട്ടുപ്രതി. 12ാം തിയതി രാത്രി 12 മുതൽ 13-ന് പുലർച്ചെ 3.30-വരെയുള്ള സമയത്താണ് കുട്ടിക്കു മർദനമേറ്റത്. രാത്രിയിൽ അമ്മക്കൊപ്പം കിടക്കാനെത്തിയ കുട്ടിയോട് മറ്റൊരു മുറിയിൽപോയി […]









