തിരുവനന്തപുരം ∙ വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ രണ്ട് തവണ യുവതികളുമായി പ്രതി വഴക്കിട്ടിരുന്നുവെന്ന് സാക്ഷിയായ ബിഹാർ സ്വദേശി ശങ്കർ പാസ്വാൻ. യുവതികൾ ഇരുന്നതിന്‍റെ എതിര്‍വശത്ത് നിന്നാണ് സുരേഷ് കുമാർ സിഗരറ്റ് വലിച്ചത്. ഇവിടെ നിന്ന് വലിക്കാൻ പാടില്ലെന്ന് യുവതികൾ പറഞ്ഞു. ഇതേ ചൊല്ലി വഴക്കുണ്ടായെന്നും ശങ്കർ പറഞ്ഞു. വഴക്കു കഴിഞ്ഞ് 15 മിനിറ്റിനു ശേഷം ട്രെയിനിലെ ഗാര്‍ഡ് ആ വഴി വന്നു. സുരേഷ് സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തു. യുവതികൾ പരാതിപ്പെട്ടതു കൊണ്ടാണ് ഗാര്‍ഡ് എത്തിയതെന്ന് […]









