കണ്ണൂർ: പാലത്തായി പീഡനക്കേസ് വിധിയോടെ കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ചിത്ത്. കേസിന്റെ വാദംകേട്ട ഡസ്‌കിലല്ല വിധിപറഞ്ഞതെന്നത് സംശയങ്ങൾ വർധിപ്പിക്കുന്നുവെന്നും രഞ്ചിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പോലീസിലെ മൂന്ന് വിഭാഗങ്ങൾ അന്വേഷിച്ചിട്ടും അധ്യാപകനെതിരെ ഒരു തെളിവും കണ്ടെത്താനായില്ല. എന്നാൽ അവസാനമായി അന്വേഷിച്ച തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്‌നകുമാർ കൃത്രിമ തെളിവുകളുണ്ടാക്കി അധ്യാപകനെ കുടുക്കുകയായിരുന്നുവെന്നും ബിജെപി ആരോപിക്കുന്നു. ഈ വിധി കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്. സിപിഐഎം, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവ നടത്തിയ […]









