തിരുവനന്തപുരം: ശബരിമലയിലെ സ്വർണം കൊള്ളയടിച്ചതിനു പിന്നാലെ തീർത്ഥാടന കാലവും സർക്കാരും ദേവസ്വം ബോർഡും അവതാളത്തിലാക്കിയെന്ന രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും പൂർണമായും പരാജയപ്പെട്ടു. ശബരിമലയിൽ ഭയാനകമായ അവസ്ഥയെന്നാണ് ദേവസ്വം പ്രസിഡന്റും പ്രതികരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്തർ പന്ത്രണ്ടും പതിമൂന്നും മണിക്കൂർ ക്യൂ നിന്നാണ് ദർശനം നടത്തുന്നത്. തീർത്ഥാടനം പൂർത്തിയാക്കാതെയും നിരവധി പേർ മടങ്ങി. ദർശനം നടത്തിയ പലർക്കും പതിനെട്ടാം പടി […]









