മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇത്തവണ പുതുമുഖങ്ങളെ ഇറക്കി കളംപിടിക്കാനുള്ള ശ്രമത്തിലാണ് ഇടതുപാർട്ടികൾ. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീർ വഴിക്കടവ് ഡിവിഷനിൽനിന്ന് മത്സരിക്കും. നിലവിലെ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷറോണോ റോയ് ചുങ്കത്തറ ഡിവിഷനിൽനിന്ന് ജനവിധി തേടും. പുതുമുഖങ്ങളെ കളത്തിലിറക്കി മലപ്പുറത്ത് മത്സരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ഇടത്മുന്നണി. ഇതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗങ്ങൾ ഇത്തവണ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചു. അതേസമയം മുസ്ലിം […]









