മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് ) അവരുടെ പ്രവർത്തന മകുടത്തിൽ മറ്റൊരു രത്നം കൂടി ചേർത്തിരിക്കുന്നു — പാക്ട് സംരംഭക ഗ്രൂപ്പ് (പിഇജി).പിഇജി ഇൻടെ ഓഫീഷ്യൽ ലോഞ്ച്
2025 സെപ്റ്റംബർ 26-ന് അമാദ് ഗ്രൂപ്പിന്റെ സി.ഇ.ഒ & എം.ഡി. ശ്രീ. പമ്പവാസൻ നായർ ഉദ്‌ഘാടനം നിർവഹിച്ച പരിപാടിയിൽ പാലക്കാട് ലോക്സഭാ എം.പി. ശ്രീ. ശ്രീകണ്ഠൻ, മോട്ടോർ സിറ്റി ചെയർമാനും കാനൂ ഗ്രൂപ്പ് ബോർഡ് മെമ്പറുമായ ശ്രീ. വലീദ് ഇബ്രാഹിം കാനൂ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
അന്താരാഷ്ട്ര ബിസിനസ് ഫോറങ്ങളിൽ പ്രയോഗിക്കുന്ന ആവശ്യം & റെഫറൽ രീതിയെ ആധാരമാക്കി, അംഗങ്ങൾക്ക് തമ്മിൽ സംവാദം – ബന്ധങ്ങൾ സ്ഥാപിക്കുക – പരസ്പര സഹകരണം ചെയ്യാനും പരസ്പര ബിസിനസ് വളർച്ചയ്ക്കുമായി രൂപീകരിച്ച ഒരു തുറന്ന വേദിയാണിത്.
ഗ്രൂപ്പിന്റെ ആദ്യ യോഗം 16/11/2025-ന് ജുഫൈറിലെ റാമി റോസ് ഹോട്ടലിൽ നടന്നു. 20-ഓളം സംരംഭകരും അതിഥികളും പങ്കെടുത്തു.
2026 ജൂൺ 30 വരെ PEG- നേ നയിക്കുവാനുള്ള പ്രവർത്തക സംഘത്തെ തെരഞ്ഞെടുത്തു:
പ്രസിഡന്റ്: ശ്രീ. നസീബ് കൊല്ലത്ത്, ഫഹദാൻ ഗ്രൂപ്പ്
എക്കേഷൻ ഹെഡ്: ശ്രീ. പീതാംബരൻ നായർ, ഗ്ലോബ് ലിങ്ക് ലോജിസ്റ്റിക്സ്
അഡ്മിനിസ്ട്രേറ്റർ: ശ്രീ. സതീഷ് ഗോപാലകൃഷ്ണൻ, എംഡി, ആഗ്ന റിയൽ എസ്റ്റേറ്റ് അഡ്‌വൈസറി ഹെഡ്: ശ്രീ. സജിൻ ഹെൻറി, എംഡി, സിസ്‌കോഡ് ടെക്‌നോളജീസ്
അംഗങ്ങൾ അവരുടെ ബിസിനസ് വിശദാംശങ്ങളും, ആവശ്യങ്ങളും അവതരിപ്പിച്ചു. യോഗത്തിൽ 12 ആവശ്യങ്ങൾ, 5 റഫറൽ, 18 ബിസിനസ് ബന്ധങ്ങൾ
രൂപപ്പെട്ടത് PEG ലൂടെ ഉയർന്ന സാധ്യതകളെ വ്യക്തമാക്കുന്നു.
ഈ യോഗത്തിൽ സജിൻ ഹെൻറി (എംഡി, സിസ്‌കോഡ് ടെക്‌നോളജീസ്) PEG ന്റെ ദർശനവും പ്രവർത്തന ഘടനയും അന്താരാഷ്ട്ര മാതൃകളേ അടിസ്ഥാനപ്പെടുത്തി അവതരിപ്പിച്ചു.
ഹർഷ ശ്രീഹരി (വെബ്മി ഡബ്ല്യുഎൽഎൽ സ്ഥാപകനും സിഇഒയും)ബിസിനസിലെ വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
പാക്ട് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ശ്രീ. രവി മാരാത്ത് അതിഥികളെ സ്വാഗതം ചെയ്തു.പാക്ട് പ്രസിഡന്റ് ശ്രീ. അശോക് കുമാർ, ജെൻ. സെക്രട്ടറി ശ്രീ. ശിവദാസ് നായർ, ചീഫ് കോർഡിനേറ്റർ ശ്രീ. ജ്യോതി മേനോൻ എന്നിവരും ആശംസകൾ നേർന്നു.








