മനാമ: ബഹ്‌റൈന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിന്റെ ഭാഗമായുട്ടുള്ള “ഷിഫാ നാഷണല്‍ മെഡിക്കല്‍ സപ്ലൈസ്” ലോക പ്രമേഹ ദിനത്തിനോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. എസ്. എന്‍. എം. എസ്. ചീഫ് മന്‍സൂര്‍ അലിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് പ്രൊജക്ട് ഡയറക്ടര്‍ അരുണ്‍ ഗോവിന്ദ് സ്വാഗതം പറഞ്ഞു. റിഫ ഇന്റര്‍ നാഷണല്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ മെഡിക്കല്‍ ക്യാമ്പിന് ഡോ. കാഷിഫ് ഷെബീര്‍ ബോധവൽക്കരണ ക്ലാസ്സിന് നേത്യത്വം നല്‍കി. ഐ. എം. സി. മാനേജിംഗ് ഡയറക്ടര്‍ ബിബിന്‍, അഡ്മിന്‍ ആല്‍ബിന്‍, സ്റ്റാഫുകളായ ബിന്‍സി, ഐശ്വര്യ എന്നിവര്‍ പങ്കെടുത്ത ക്യാമ്പിന് എസ്. എന്‍. എം. എസ്. ന്റെ എല്ലാ അംഗങ്ങളും സന്നിഹതരായിരുന്നു.







