തിരുവനന്തപുരം: കൂട്ടുകാർ വിളിച്ചതനുസരിച്ച് ഫുട്ബോൾ കളിക്കാനെത്തിയ പതിനെട്ടുകാരനെ പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊന്ന സംഭവത്തിൽ രണ്ടു പേരെ കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ സന്ദീപ്, അഖിൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തമ്പാനൂർ അരിസ്റ്റോ തോപ്പിൽ ഡി 47ൽ താമസിക്കുന്ന നെട്ടയം സ്വദേശി അലൻ (18) ആണ് തൈക്കാട് എംജി രാധാകൃഷ്ണൻ റോഡിൽ വച്ച് തിങ്കളാഴ്ച വൈകിട്ട് കുത്തേറ്റു മരിച്ചത്. സംഭവം ഇങ്ങനെ- ഒരു മാസം മുൻപ് 2 പ്രാദേശിക ക്ലബ്ബുകളുടെ ഫുട്‌ബോൾ മത്സരത്തിലുണ്ടായ തർക്കമാണു […]









