ഡൊഡൊമ: ടാന്‍സാനിയയില്‍ പോലീസും തോക്കുധാരികളായ പട്രോളിംഗ് സംഘവും നിരായുധരായ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ടാന്‍സാനിയയില്‍ നടന്ന വിവാദ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷത്തിലാണ് പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് സിഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധക്കാരില്‍ പലരും നിരായുധരായിരുന്നുവെന്നും ചിലരുടെ കൈവശം കല്ലുകളും വടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് പ്രധാന എതിരാളികളെ വിലക്കിയ ശേഷമാണ് ഇപ്പോഴത്തെ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്‍ തിരഞ്ഞെടുപ്പ് നടത്തിയത് എന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. […]









