വാഷിങ്‌ടൻ: ന്യൂയോർക്ക് നഗരത്തിന്റെ മികച്ച മേയറായിരിക്കും സൊഹ്റാൻ മംദാനിയെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ‘ചർച്ച ഫലപ്രദമായിരുന്നു. ന്യൂയോർക്ക് നഗരത്തിന്റെ നിയുക്ത മേയർ സൊഹ്റാൻ മംദാനിയുമായി വൈറ്റ്ഹൗസിലെ ഓവൽ ഓഫിസിൽ കൂടിക്കാഴ്ചയ്‌ക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട മംദാനിയെ ട്രംപ് അഭിനന്ദിച്ചു. ശക്‌തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു.‘ചർച്ച ഫലപ്രദമായിരുന്നു. മംദാനിക്ക് മികച്ച പ്രവർത്തനം നടത്താനാവുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ചില യാഥാസ്ഥിതികരെ അദ്ദേഹം അത്ഭുതപ്പെടുത്തും. എത്ര മികവോടെ മംദാനി പ്രവർത്തിക്കുന്നുവോ […]









