വാഷിങ്ടൺ: അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ യുക്രൈന് ഒരാഴ്ചത്തെ സമയപരിധി പ്രഖ്യാപിച്ച് യുഎസ്. ഉടമ്പടി അംഗീകരിക്കാത്തപക്ഷം, യുക്രൈന് നൽകിവരുന്ന ആയുധവിതരണം വെട്ടിക്കുറയ്ക്കുമെന്നും അവർക്ക് രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നത് നിർത്തലാക്കുമെന്നും ഭീഷണിയും യുഎസ് മുഴക്കി. അതേസമയം യുക്രൈന് പരിമിതമായ സുരക്ഷാ ഉറപ്പുകൾ നൽകുമ്പോൾ തന്നെ, യുക്രേനിയൻ പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നത് ഉൾപ്പെടെ റഷ്യൻ പ്രസിഡന്റെ ദീർഘകാലമായുള്ള പല ആവശ്യങ്ങളും യുഎസ് പദ്ധതിയിൽ അടങ്ങിയിട്ടുണ്ട്. ഇതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രകോപിപ്പിക്കാൻ മടിച്ച്, വളരെ ശ്രദ്ധയോടെയാണ് യുക്രൈൻ […]









