ഇസ്‌ലാമാബാദ്: തങ്ങൾ പറയുന്ന വ്യവസ്‌ഥകൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നപക്ഷം ഭരണമാറ്റത്തിനുള്ള പ്രചാരണം നേരിടാൻ തയാറായിക്കൊള്ളാൻ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന് പാക്കിസ്ഥാന്റെ അന്ത്യശാസനം. തുർക്കിയാണ് പാക്കിസ്ഥാന്റെ സന്ദേശം താലിബാന് കൈമാറിയയത്. പാക്കിസ്ഥാന്റെ വ്യവസ്ഥകൾ ഇതൊക്കെ- തെഹ്‌രികെ താലിബാൻ പാക്കിസ്ഥാനെതിരെ (ടിടിപി) കർശന നടപടി സ്വീകരിക്കുക, തീവ്ര ടിടിപി ഭീകരരെ പാക്കിസ്‌ഥാന് കൈമാറുക, തർക്കമുള്ള അതിർത്തി മേഖലയായ ഡ്യൂറൻഡ് രേഖയിൽ സംഘർഷം വ്യാപിപ്പിക്കില്ലെന്ന് ഉറപ്പുനൽകുക, അതിർത്തി കടന്നുള്ള ഭീകരവാദം തടയാൻ ബഫർ സോൺ സ്‌ഥാപിക്കുക, വ്യാപാരവും ഉഭയകക്ഷി സഹകരണവും സാധാരണ നിലയിലാക്കുക. […]









