താമരശ്ശേരി: തന്റെ മകന്റെ വിയോഗത്തിൽ തകർന്നുപോയപ്പോൾ ചേർത്തുനിർത്തിയ കരങ്ങളിലേക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ചേർത്തുവെച്ച് പിതാവ്. താമരശ്ശേരിയിൽ സഹപാഠികളുടെ അക്രമണത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇഖ്ബാലാണ് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മിവ ജോളിക്ക് കെട്ടിവെക്കാനുള്ള പണം നൽകിയത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് എടത്തല ഡിവിഷനിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർഥിയാണ് മിവ. താനും കുടുംബവും മാനസികമായി തളർന്നുനിന്ന സമയത്ത് എറണാകുളത്തുനിന്നും താമരശ്ശേരിയിലെത്തി കൂടെ നിന്ന് ആശ്വസിപ്പിച്ച മിവ ജോളി, കുടുംബാംഗം തന്നെയെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു. […]









