മലപ്പുറം: മുൻ എംഎൽഎ പിവി അൻവറിൻറെ വീട്ടിലെ എൻഫോഴ്സമെൻറ് ഡയറ്ക്ടറേറ്റിൻറെ റേഡ് പൂർത്തിയായി. ഇന്നലെ രാവിലെ ആറു മണിയോടെ തുടങ്ങിയ പരിശോധന രാത്രി ഒമ്പതരയോടെയാണ് ഇഡി അവസാനിപ്പിച്ചത്. കേരള ഫൈനാൻസ് കോർപ്പറേഷൻറെ മലപ്പുറത്തെ ബ്രാഞ്ചിൽ നിന്ന് ഓരേ ഈട് വച്ച് രണ്ട് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് ഇഡി റെയ്ഡ്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 12 കോടിയോളം കടമെടുത്ത്, നഷ്ടം വരുത്തി എന്ന വിജിലൻസ് കേസിൽ അൻവർ നാലാം പ്രതിയാണ്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നതെന്ന് […]









