കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ മുൻ നഗരസഭ അംഗവും മകനും ചേർന്ന് കുത്തിക്കൊലപ്പെടുത്തി. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ ഹൗസിൽ ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. മകൻ അഭിജിത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് സംഭവം. വികെ അനിൽകുമാറും മകൻ അഭിജിത്തും ചേർന്നാണ് യുവാവിനെ കുത്തിക്കൊന്നത്. അനിൽകുമാറിന്റെ മകൻ കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതിയാണ്. മരിച്ച ആദർശും ലഹരി കേസുകളിൽ പ്രതിയാണ്. മരിച്ച ആദർശിന് അഭിജിത്ത് പണം നൽകാനുണ്ട്. എംഡിഎംഎ […]









