കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിലെത്തിയത് മോഷ്ടിക്കാനല്ല, പകരം തൃശ്ശൂരിൽ ഉണ്ടായിരുന്ന കവർച്ചാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെന്ന് സ്ഥിരീകരിച്ച് റെയിൽവെ പോലീസ്. കേസിന്റെ ഭാഗമായി ബണ്ടി ചോറിൽ നിന്ന് പോലീസ് പിടിച്ചെടുത്ത രണ്ട് ബാഗുകൾ, 76,000 രൂപ, മൊബൈൽ ഫോൺ എന്നിവ വിട്ടു കിട്ടണമെന്നാണ് ബണ്ടി ചോറിൻറെ ആവശ്യം. ഇതിനായി അഭിഭാഷകനെ കാണാനെത്തിയതായിരുന്നു ഇയാൾ കൂടാതെ ഇയാൾക്കെതിരെ പുതിയ കേസുകളില്ലെന്ന് റെയിൽവെ പോലീസ് സ്ഥിരീകരിച്ചു. തൃശ്ശൂരിലെ കവർച്ചാ കേസിൽ ഇയാളെ വെറുതെ വിട്ടിരുന്നു. ബണ്ടി […]









