തിരുവനന്തപുരം: പിടി പീരിഡിൽ കണക്കും ഇംഗ്ലീഷും ബുക്കുമായി അധ്യാപകർ കയറിവന്നാൽ എന്താല്ലേ അവസ്ഥ… തകർന്നില്ലേ ചട്ടീം കലോം അല്ലേ… എന്നാൽ അതിന് മാറ്റം വരാൻ പോവുകയാണ്, ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിൽ കലാ-കായിക വിദ്യാഭ്യാസത്തിനായി നിശ്ചയിച്ച പീരീയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുതെന്ന കർശനനിർദേശവുമായി സർക്കാർ. ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെത്തുടർന്നാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. മറ്റു വിഷയങ്ങൾക്കായി കലാ-കായിക-പ്രവൃത്തിപരിചയ പിരീയഡുകൾ മാറ്റിവെക്കുന്നത് പാഠ്യപദ്ധതി സമീപനത്തിന് വിരുദ്ധമാണെന്ന് ബാലാവകാശ കമ്മിഷൻ അംഗം ഡോ. എഫ് വിത്സൺ നേരത്തെ […]









