മുണ്ടൂർ: മുണ്ടൂരില്‍ വയോധികയുടെ മരണം സ്വാഭാവികമെന്ന് ചിത്രീകരിക്കാൻ മകൾ നടത്തിയത് അതി നാടകീയ നീക്കങ്ങള്‍. അയിനിക്കുന്നത്ത് വീട്ടിൽ തങ്കമണി(75)യെയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാഭാവികമരണമെന്ന് പോലീസ് ആദ്യം സംശയിച്ചെങ്കിലും മൃതദേഹത്തിൽ ആഭരണങ്ങൾ ഇല്ലാതിരുന്നത് കേസിന്റെ ഗതിമാറ്റി. തങ്കമണിയുടെ മകൾ സന്ധ്യ തെളിവു നശിപ്പിക്കാൻ കൂട്ടുനിന്ന സുഹൃത്ത് ചിറ്റിലപ്പിള്ളി വീട്ടിൽ നിതിൻ (29) എന്നിവരാണ് അറസ്റ്റിലായത്. നിതിൻ സന്ധ്യയുടെ അയൽക്കാരനാണ്. ഇവർ തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്നും നിതിനെ സാമ്പത്തികമായി സഹായിക്കാൻ സന്ധ്യ അമ്മയുടെ ആഭരണങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചത് കൊലപാതകത്തിലെത്തുകയായിരുവെന്നും […]









