കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യകളിൽ പാക്കിസ്‌ഥാൻ നടത്തിയ വ്യോമാക്രമണത്തിന് തക്ക സമയത്ത് ഉചിതമായി മറുപടി നൽകുമെന്ന് താലിബാൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ‘ഈ ലംഘനത്തെയും കുറ്റകൃത്യത്തെയും ഇസ്ലാമിക് എമിറേറ്റ് ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ വ്യോമാതിർത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത് നിയമാനുസൃതമായ അവകാശമാണെന്നും, തക്ക സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും ആവർത്തിക്കുന്നു’ – താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സമൂഹമാധ്യമത്തിൽ പോസ്‌റ്റു ചെയ്‌ത പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പാക്ടിക, ഖോസ്‌ക്, കുനാർ പ്രവിശ്യകളിൽ പാകിസ്ഥാൻ സേന നടത്തിയ വ്യോമാക്രമണങ്ങൾ, അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള […]









