തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനിയുമായി ഗോവയിലേക്ക് കടന്നുകളഞ്ഞ 26 വയസ്സുകാരനെ വർക്കല പോലീസ് പിടികൂടി. വർക്കല തുമ്പോട് തൊഴുവൻചിറ സ്വദേശിയായ ബിനുവാണ് പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയുമായി ആദ്യം പരിചയത്തിലായത്. ഒക്ടോബർ 18-ന് ഇയാൾ പെൺകുട്ടിയുമായി വീട്ടിൽ നിന്ന് കടന്നു. വർക്കലയിൽ നിന്ന് ഇവർ ആദ്യം തിരുവനന്തപുരത്തേക്ക് എത്തി. അവിടെ നിന്നാണ് പിന്നീട് മധുരയിലേക്ക് പോയത്. മധുരയിൽ ഒരു ദിവസം താമസിച്ച ശേഷം അടുത്ത ദിവസം തന്നെ ഇവർ ഗോവയിലേക്ക് പോവുകയായിരുന്നു. ഗോവയിൽ ചിലവഴിച്ച […]









