തിരുവനന്തപുരം: നാവികസേനാ ദിനമായ ഡിസംബർ 3ന് തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ. ഐ എൻ എസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ആധുനിക പടക്കോപ്പുകളും ശംഖുമുഖത്ത് അണിനിരക്കും. നാവിക സേനയുടെ ‘ഓപ്പറേഷൻ ഡെമോ’ എന്ന പേരിൽ നടത്തുന്ന അഭ്യാസ പ്രകടനങ്ങൾ കാണുന്നതിനോടൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ കൂടി കാണാൻ ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരിക്കിയിട്ടുണ്ട്.









