കാസർകോട്: ദേലംപാടി പഞ്ചായത്ത് എട്ടാം വാർഡിലെ ബൂത്ത് ലെവൽ ഓഫിസറെ മർദ്ദിച്ചെന്ന പരാതിയിൽ സിപിഎം പഞ്ചായത്തംഗം എ സുരേന്ദ്രൻ അറസ്റ്റിൽ. സംഭവത്തിൽ സിപിഎം പാണ്ടി ലോക്കൽ സെക്രട്ടറി കൂടെയായ ആഡൂർ സുരേന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിഎൽഒ ആയ ബെവറേജസ് കോർപ്പറേഷൻ ബന്തടുക്ക ഔട്ട്‌ലെറ്റിലെ എൽഡി ക്ലാർക്ക് പി അജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്. പറയഡുക്കയിൽ നടന്ന തീവ്രവോട്ടർപ്പട്ടിക പുനഃപരിശോധന ക്യാമ്പിനിടെയാണ് സംഭവം. ബിഎൽഒ വാർഡിലെ ഒരു വീട്ടിലെത്തിയപ്പോൾ വോട്ടറെ നേരിട്ട് കാണാനാകാത്തതിനാൽ അയൽവീട്ടിലായിരുന്നു ഫോം നൽകിയത്. തുടർന്നു […]









