കാസർകോട്: പ്രവാസിയുടെ വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു. ദുബായിയിലിരുന്ന് സംഭവം സിസിടിവിയിൽ കണ്ട പ്രവാസി വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസി കണ്ടെത്തി നാടോടിസ്ത്രീകളെ പിടികൂടിയെങ്കിലും പരാതി ഇല്ലാത്തതിനാൽ പോലീസ് താക്കീത് നൽകി വിട്ടയച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് സംഭവം. പ്രവാസി കുടുംബസമേതം ദുബായിയിലാണ്. വീട്ടിലെ ജോലിക്കാരൻ സംഭവസമയം പുറത്തുപോയിരുന്നു. മൂന്ന് നാടോടിസ്ത്രീകളാണ് വീട്ടിലെത്തിയത്. ആളുകൾ ആരുമില്ലെന്ന് മനസ്സിലാക്കിയ ഇവർ വീട്ടുപരിസരം അരിച്ചുപെറുക്കി. ഇതിനിടെ നിലത്തുകണ്ട എസിയുമായി കടന്നുകളയുകയായിരുന്നു.വീട്ടിൽ പുതിയ […]









