ന്യൂഡൽഹി: ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാത്തുൾ മൊമിനാത്ത് പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. 5000 ത്തിലേറെ അംഗങ്ങളെ സംഘടനയിൽ ചേർത്ത് പരിശീലനം നൽകിയതായി ജയ്ഷെ തലവൻ മസൂദ് അസർ വെളിപ്പെടുത്തി. ഇവർക്ക് തീവ്രവാദ പ്രവർത്തനങ്ങളും ചാവേർ ആക്രമണവും വരെ നടത്തുന്നതിനുള്ള പരിശീലനം നൽകുന്നതായാണ് റിപ്പോർട്ടുകൾ. അംഗങ്ങൾക്ക് മസൂദ് അസറിന്റെ സഹോദരി സയീദയാണ് നേതൃത്വം നൽകുന്നത്. സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതായി സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് മസൂദ് അസർ വെളിപ്പെടുത്തിയത്. പാക്ക് അധിനിവേശ കശ്മീരിൽ ഈയടുത്ത ആഴ്ചകളിൽ 5000ത്തിലേറെ […]









