ജറുസലം: ഗാസയിലെ തുരങ്കങ്ങളിൽ കുടുങ്ങിയ 40 ഹമാസ് അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേൽ സൈന്യത്തിന്റെ വെളിപ്പെടുത്തൽ. ഇസ്രയേൽ നിയന്ത്രണത്തിലുള്ള തെക്കൻ ഗാസയിലെ റഫായിലുള്ള തുരങ്കങ്ങളിൽ കുടുങ്ങിക്കിടന്നവരെയാണ് വധിച്ചത്. കൊല്ലപ്പെട്ടവരിൽ മൂന്നു പ്രാദേശിക കമാൻഡർമാരും ഹമാസിന്റെ പ്രവാസി നേതാക്കളിലൊരാളായ ഗാസി ഹമാദിന്റെ മകനും ഉൾപ്പെടുന്നതായി ഇസ്രയേൽ സൈന്യം പറഞ്ഞു. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ഹമാസ് വക്താവ് വിസമ്മതിച്ചു. അതേസമയം തുരങ്കങ്ങളിൽ എത്രപേർ കുടുങ്ങിയെന്നോ, ഇനി എത്രപേർ അവശേഷിക്കുന്നുണ്ടെന്നോ ഹമാസ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഇരുനൂറിലേറെ ഹമാസ് അംഗങ്ങൾ മാസങ്ങളായി റഫായിലുള്ള തുരങ്കങ്ങളിലുണ്ടെന്ന് […]









