
കൊച്ചി: ആഭ്യന്തര വിപണിയിൽ സ്വർണ്ണവിലയുടെ കുതിപ്പ് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ നേരിയ വർദ്ധനവുണ്ടായതിന് പിന്നാലെ, ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 8 രൂപയും ഒരു ഗ്രാമിന് 1 രൂപയും കൂടി വർധിച്ചു.
നിലവിലെ വർദ്ധനവോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 95,440 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 11,911 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 95,280 രൂപയായിരുന്നു വില.
സ്വർണ്ണവിലയിലെ ഈ തുടർച്ചയായ കുതിപ്പ് വിപണിയിൽ വലിയ ആകാംഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ട്രെൻഡ് മാറ്റമില്ലാതെ തുടരുകയാണെങ്കിൽ, ഈ മാസാവസാനത്തോടെ സ്വർണ്ണവില ഒരു ലക്ഷം രൂപ എന്ന ചരിത്രപരമായ നിലയിലേക്ക് പോകുമോ എന്നാണ് നിക്ഷേപകരും വ്യാപാരികളും ഉറ്റുനോക്കുന്നത്.
The post സ്വർണ്ണത്തിന് വീണ്ടും വില വർദ്ധിച്ചു! തുടർച്ചയായ രണ്ടാം ദിവസവും വർദ്ധന appeared first on Express Kerala.









