
ഇന്ത്യയിലെ എംബിഎ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന സിമാറ്റ് 2026 (Common Management Admission Test) പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന ഈ പ്രവേശന പരീക്ഷ ജനുവരി 25, 2026-ന് നടത്താനാണ് തീരുമാനം.
എഐസിടിഇ (AICTE) അഫിലിയേഷനുള്ള ബിസിനസ് സ്കൂളുകളിലെ 2026–27 മാനേജ്‌മെന്റ് പ്രോഗ്രാമ്മുകളിലെ അഡ്മിഷന് വേണ്ടി വർഷത്തിൽ ഒരിക്കൽ നടത്തുന്ന പ്രധാനപ്പെട്ട പരീക്ഷയാണിത്.
സിമാറ്റ് ഒരു കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ഇതിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് (MCQ) ഉൾപ്പെടുത്തിയിട്ടുള്ളത്. ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ആൻഡ് ഡേറ്റാ ഇൻറർപ്രറ്റേഷൻ, ലോജിക്കൽ റീസണിങ്, ലാംഗ്വേജ് കോംപ്രിഹെൻഷൻ, ജനറൽ അവയർനസ്, ഇന്നവേഷൻ ആൻഡ് ഓൺട്രപ്രനേർഷിപ്പ് എന്നീ വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ ഉണ്ടാവുക. ഈ അഞ്ച് വിഷയങ്ങളിൽ നിന്നും ഇരുപത് വീതം ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തും. ഓരോ ശരി ഉത്തരത്തിനും 4 മാർക്ക് ലഭിക്കുകയും, എന്നാൽ ഓരോ തെറ്റുത്തരത്തിനും 1 മാർക്ക് എന്ന കണക്കിൽ നഷ്ടപ്പെടുകയും ചെയ്യും.
Also Read: ജെഇഇ അഡ്വാൻസ്ഡ് 2026; പരീക്ഷാ തീയതി പ്രഖ്യാപിച്ചു
കേരളത്തിൽ, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് സിമാറ്റ് 2026 പരീക്ഷാ കേന്ദ്രങ്ങളായി നാഷണൽ ടെസ്റ്റിങ് ഏജൻസി തിരഞ്ഞെടുത്തിട്ടുള്ളത്. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കുന്നതിനും ഉദ്യോഗാർത്ഥികൾക്ക് https://cmat.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
The post CMAT 2026; പ്രവേശന പരീക്ഷാ വിവരങ്ങൾ അറിയാം appeared first on Express Kerala.








