കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു. സിനിമാ താരങ്ങളായ ഇടവേള ബാബു, സിദ്ദീഖ്, ഭാമ, ബിന്ദു പണിക്കർ എന്നിവരാണ് കോടതിയിൽ മൊഴിമാറ്റി പറഞ്ഞ പ്രമുഖർ. ഇവരടക്കം 21 സാക്ഷികളാണ് കൂറുമാറിയത്. ഇടവേള ബാബു അന്ന് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി കൂടിയായിരുന്നു. പോലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റി പറയുകയായിരുന്നു. കേസിൽ നിർണായകമാകേണ്ടിയിരുന്ന മൊഴികളാണ് സംഘം മാറ്റിപ്പറഞ്ഞത്. ആദ്യം കേസിലെ എട്ടാംപ്രതിയായ ദിലീപ് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി […]









