
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് പര്യടനത്തിനെത്തിയ വെസ്റ്റിന്‍ഡീസിന് ഇന്ന് രണ്ടാം ടെസ്റ്റ്. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ആദ്യ മത്സരം സമനിലയിലായി. ഇന്ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് ജയിക്കുന്നവര്‍ പരമ്പരയില്‍ മുന്നിലെത്തും. 18ന് മൗണ്ട് മാംഗനൂയിയിലാണ് മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ്.
നേരത്തെ അഞ്ച് മത്സര ട്വന്റി20 പരമ്പര ആതിഥേയര്‍ 3-1ന് സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ ഒരു മത്സരം മാത്രം മഴ കാരണം ഉപേക്ഷിച്ചു. മൂന്ന് മത്സര ഏകദിന പരമ്പരയിലെ എല്ലാ കളികളും ആതിഥേയര്‍ ജയിച്ചു.
ഇന്ന് മുതല്‍ മത്സരം ആരംഭിക്കുന്ന വെല്ലിങ്ടണിലെ ബേസിന്‍ റിസര്‍വ് സ്റ്റേഡിയം ഇരിക്കുന്ന പ്രദേശത്ത് അടുത്ത ഒരാഴ്‌ച്ചത്തേക്ക് മഴ ഉണ്ടാവില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. തെളിഞ്ഞ ആകാശം നല്ല വെയില് പാകുന്നതിനാല്‍ ദൃഡമായ പിച്ചിന് കാരണമാകും. ഇത് ടോസ് നേടുന്ന ക്യാപ്റ്റനെ ആദ്യം ബാറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചേക്കും.









