
സിഡ്‌നി: ആഷസ് ടെസ്റ്റ് പരമ്പരയിലെ അടുത്ത മത്സരങ്ങളില്‍ ഇംഗ്ലണ്ടിനായി പേസ് ബൗളര്‍ മാര്‍ക്ക് വുഡ് കളിക്കില്ല. പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ്. ശസ്ത്രക്രിയ നടത്തി മാസങ്ങളോളം പരിചരിക്കേണ്ടിവന്ന കാല്‍മുട്ട് തന്നെയാണ് വീണ്ടും പ്രശ്‌നമായിരിക്കുന്നത്. വുഡിന് പകരം മൂന്നാം ടെസ്റ്റ് മുതല്‍ മറ്റൊരു പേസര്‍ മാത്യൂ ഫിഷര്‍ കളിക്കും.
കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് എട്ട് മാസത്തോളം ടീമില്‍ നിന്ന് വിട്ടുനിന്ന മാര്‍ക്ക് വുഡ് ആഷസിലെ ആദ്യ ടെസ്റ്റ് മുതലാണ് വീണ്ടും കളിച്ചു തുടങ്ങിയത്. എന്നാല്‍ ഗബ്ബയില്‍ നടന്ന രണ്ടാം ടെസ്റ്റ് ആകുമ്പോഴേക്കും വുഡിന് മൈതാനത്ത് നില്‍ക്കാനേ സാധിക്കില്ലെന്ന തരത്തില്‍ വേദന മുറുകി. തുടര്‍ന്ന് കളി തീരുംവരെ വിശ്രമത്തിലിരിക്കേണ്ടിവന്നു.









