Friday, December 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

2025ൽ ഇന്ത്യക്കാർ ഗൂഗ്ളിൽ ഏറ്റവുമധികം തിരഞ്ഞ സ്ഥലങ്ങൾ

by News Desk
December 11, 2025
in TRAVEL
2025ൽ-ഇന്ത്യക്കാർ-ഗൂഗ്ളിൽ-ഏറ്റവുമധികം-തിരഞ്ഞ-സ്ഥലങ്ങൾ

2025ൽ ഇന്ത്യക്കാർ ഗൂഗ്ളിൽ ഏറ്റവുമധികം തിരഞ്ഞ സ്ഥലങ്ങൾ

2025ൽ ഇന്ത്യയിലെ സഞ്ചാരപ്രേമികൾ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ വ്യത്യസ്തമാണ്. ഏറ്റവും വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലങ്ങളാണ് ഇന്ത്യക്കാർ തിരഞ്ഞെടുക്കുന്നത്. പ്രയാഗ്രാജിലെ മഹാ കുംഭമേള, ഫിലിപ്പീൻസ്, ജോർജിയ, മൗറീഷ്യസ്, കശ്മീർ, ഫു ക്വോക്ക്, വിയറ്റ്നാം, ഫുക്കറ്റ്, തായ്‌ലൻഡ്, മാലിദ്വീപ്, സോമനാഥ്, ഗുജറാത്ത്, പോണ്ടിച്ചേരി എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ച സ്ഥലങ്ങൾ.

1. മഹാ കുംഭമേള, പ്രയാഗ്രാജ്

2025ലെ കുംഭമേളക്ക് വലിയ പ്രാധാന്യമുണ്ട്. അപൂർവമായ ഗ്രഹങ്ങളുടെ സംയോജനം കാരണം ഇത് 144 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഒരു മഹാ കുംഭമേള ആയാണ് കണക്കാക്കപ്പെടുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് (പഴയ അലഹബാദ്) ഈ മേള നടക്കുന്നത്. ഇവിടെയാണ് പുണ്യനദികളായ ഗംഗ, യമുന, അദൃശ്യമായ സരസ്വതി എന്നിവ സംഗമിക്കുന്ന ത്രിവേണി സംഗമം സ്ഥിതി ചെയ്യുന്നത്. കുംഭമേളയെ 2017ൽ യുനെസ്കോയുടെ അമൂർത്ത സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2. ഫിലിപ്പീൻസ്

ഫിലിപ്പീൻസ് ഒരു ദ്വീപസമൂഹ രാഷ്ട്രമാണ്. ഏഴായിരത്തിലധികം ദ്വീപുകൾ ചേർന്ന ഈ രാജ്യം അതിന്റെ പ്രകൃതിഭംഗി, പ്രത്യേകിച്ച് ബീച്ചുകൾ, കാരണം ഇന്ത്യക്കാർക്ക് പ്രിയങ്കരമായി. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാത്ത പ്രവേശനം യാത്രക്കാരെ ഇവിടേക്ക് അടുപ്പിക്കുന്നു. താമസത്തിനും ഭക്ഷണത്തിനും യാത്രകൾക്കും ഫിലിപ്പീൻസിൽ ചെലവ് കുറവാണ്. ലോകോത്തര നിലവാരമുള്ളതും വൃത്തിയുള്ളതുമായ ബീച്ചുകൾ ഇവിടെയുണ്ട്. സ്നോർക്കെല്ലിങ്, സ്കൂബ ഡൈവിങ് എന്നിവക്ക് അനുയോജ്യമായ പവിഴപ്പുറ്റുകളും ഇവിടുത്തെ പ്രധാന ആകർഷണമാണ്.

3. ജോർജിയ

എളുപ്പമുള്ള വിസ നടപടിക്രമങ്ങൾ, കുറഞ്ഞ യാത്രാദൂരം, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവ കാരണം 2025ൽ ജോർജിയ ഇന്ത്യൻ സഞ്ചാരികൾക്കിടയിൽ പ്രിയങ്കരമായി. ഹ്രസ്വകാല താമസത്തിന് വിസ ആവശ്യമില്ല. ഗ്രേറ്റ് കോക്കസസ് പർവതനിരകൾ, പച്ചപ്പുള്ള താഴ്വരകൾ, കരിങ്കടൽ തീരം, ആയിരക്കണക്കിന് വർഷം പഴക്കമുള്ള കോട്ടകൾ, പള്ളികൾ, ഗുഹാ നഗരങ്ങൾ, അതുല്യമായ ജോർജിയൻ ഭക്ഷണരീതികൾ എന്നിവയൊക്കെ ജോർജിയയെ ജനങ്ങളിലേക്ക് ആകർഷിക്കുന്നു.

4. മൗറീഷ്യസ്

2025ൽ ഇന്ത്യൻ സഞ്ചാരികൾക്കിടയിൽ സ്ഥാനം നേടിയ ദ്വീപരാഷ്ട്രമാണ് മൗറീഷ്യസ്. കിഴക്കൻ ആഫ്രിക്കൻ തീരത്തിനടുത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് അതിന്റെ സുരക്ഷിതത്വവും ആഡംബരപൂർണ്ണമായ റിസോർട്ടുകളും കാരണം ടെൻഷൻ ഇല്ലാത്ത അവധിക്കാലം ആഗ്രഹിക്കുന്നവരുടെ ഇഷ്ട കേന്ദ്രമാണ്. വളരെ ശാന്തമായ, തിരക്ക് കുറഞ്ഞ അന്തരീക്ഷം ഇവിടെയുണ്ട്. തിരക്കിട്ട പ്ലാനിംഗോ സ്ഥലങ്ങൾ ഓടിനടന്ന് കാണുന്നതിന്റെ സമ്മർദ്ദമോ ഇല്ലാതെ വിശ്രമിക്കാൻ മൗറീഷ്യസ് അവസരം നൽകുന്നു.

5. കശ്മീർ

മഞ്ഞുമൂടിയ പർവതങ്ങൾ, പച്ചപ്പു നിറഞ്ഞ താഴ്‌വരകൾ, തടാകങ്ങൾ, പൂന്തോട്ടങ്ങൾ എന്നിവ കശ്മീരിനെ ഒരു വിഷ്വൽ ട്രീറ്റാക്കി നിലനിർത്തുന്നു. ഗുൽമാർഗിലെ സ്കീയിങ്, പെഹൽഗാമിലെ ട്രെക്കിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾ തേടുന്ന സഞ്ചാരികളെ ആകർഷിക്കുന്നു. ശ്രീനഗറിലെ ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡൻ (ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ) സീസണിൽ ലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്നു. മെച്ചപ്പെട്ട കണക്റ്റിവിറ്റി റോഡ്, റെയിൽ, വ്യോമ ഗതാഗത സൗകര്യങ്ങളിലെ പുരോഗതി യാത്രാ സമയം കുറക്കുകയും എത്തിപ്പെടാൻ എളുപ്പമാക്കുകയും ചെയ്യുന്നു.

6. ഫു ക്വോക്ക്, വിയറ്റ്നാം

വിയറ്റ്നാമിലെ ഉഷ്ണമേഖലാ ദ്വീപാണ് ഫു ക്വോക്ക്. വിയറ്റ്‌നാമിന്റെ തെക്കേ അറ്റത്ത് തായ്‌ലൻഡ് ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഫു ക്വോക്ക് മനോഹരമായ ബീച്ചുകൾ, വികസിത അടിസ്ഥാന സൗകര്യങ്ങൾ, ആകർഷകമായ വിനോദോപാധികൾ എന്നിവ കാരണം സമീപ വർഷങ്ങളിൽ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. ലോങ് ബീച്ച്, സാഒ ബീച്ച് തുടങ്ങിയ കടൽത്തീരങ്ങൾ ശാന്തമായ വെള്ളത്തിനും മനോഹരമായ വെളുത്ത മണലിനും പേരുകേട്ടതാണ്. വിൻവണ്ടേഴ്സ് പോലുള്ള തീം പാർക്കുകൾ, ലോകത്തിലെ ഏറ്റവും നീളമേറിയ കേബിൾ കാർ എന്നിവയും പ്രധാന ഘടകങ്ങളാണ്.

7. ഫുക്കറ്റ്, തായ്‌ലൻഡ്

തായ്‌ലൻഡിലെ ഏറ്റവും വലിയ ദ്വീപും, രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നുമാണ് ഫുക്കറ്റ്. അതിന്റെ ഊർജ്ജസ്വലമായ രാത്രി ജീവിതം, മനോഹരമായ ദ്വീപുകൾ, രുചികരമായ ഭക്ഷണം എന്നിവ കാരണം ഫുക്കറ്റ് എപ്പോഴും സെർച്ചുകളിൽ മുന്നിൽ നിൽക്കാറുണ്ട്. തായ്‌ലൻഡ് ഇന്ത്യൻ സഞ്ചാരികൾക്കായി ഇ-വിസ ഓൺ അറൈവൽ പോലുള്ള സംവിധാനങ്ങൾ പരിഷ്കരിച്ചത് വിസ നടപടികൾ ലളിതമാക്കി. പലപ്പോഴും വിസ ഫീസുകളിൽ ഇളവുകളും ലഭിക്കാറുണ്ട്. ഫി ഫി ദ്വീപ്, ജെയിംസ് ബോണ്ട് ദ്വീപ് പോലുള്ള ലോകപ്രശസ്ത ദ്വീപുകളിലേക്ക് ഫുക്കറ്റിൽ നിന്ന് എളുപ്പത്തിൽ എത്താൻ സാധിക്കും.

8. മാലിദ്വീപ്

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന 1,000ത്തിലധികം കോറൽ ദ്വീപുകൾ ചേർന്ന മാലിദ്വീപ് ലോകോത്തര നിലവാരമുള്ള റിസോർട്ടുകൾ, സ്വകാര്യത, അതിമനോഹരമായ ജലസൗന്ദര്യം എന്നിവ കാരണം പ്രശസ്തമാണ്. ദ്വീപ്-റിസോർട്ട് എന്ന സവിശേഷമായ ആശയമാണ് മാലിദ്വീപിനുള്ളത്. ഇത് അതിഥികൾക്ക് പരമാവധി സ്വകാര്യതയും ആഡംബരവും ഉറപ്പാക്കുന്നു. കടലിന് മുകളിൽ നിർമിച്ച വില്ലകളിലെ താമസം ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും വലിയ പ്രത്യേകതയാണ്.

9. സോമനാഥ്, ഗുജറാത്ത്

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഗുജറാത്തിലെ സോമനാഥ്. പ്രഭാസ പടൺ എന്ന സ്ഥലത്ത് അറബിക്കടലിന്റെ തീരത്താണ് സോമനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ആദ്യത്തേതാണ്. കാലാകാലങ്ങളിൽ വിദേശ ആക്രമണങ്ങളിൽ തകർന്ന ഈ ക്ഷേത്രം പലതവണ പുനർനിർമിക്കപ്പെട്ടു. ചാലൂക്യ ശൈലിയിലുള്ള വാസ്തുവിദ്യ, സങ്കീർണ്ണമായ കൊത്തുപണികൾ, സമുദ്രതീരത്തെ ലൊക്കേഷൻ എന്നിവ ക്ഷേത്രത്തിന്‍റെ പ്രധാന ആകർഷണം.

10. പോണ്ടിച്ചേരി

കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരി പഴയ ഫ്രഞ്ച് കോളനി ഭരണത്തിന്റെ സ്പർശം ഇന്നും നിലനിർത്തുന്നതിനാൽ ഒരു യൂറോപ്യൻ അനുഭവം തേടുന്ന ഇന്ത്യൻ സഞ്ചാരികൾക്കിടയിൽ 2025ലും വലിയ പ്രിയങ്കരമായി തുടരുന്നു. നഗരത്തിലെ തെരുവുകൾ, ആർക്കിടെക്ചർ, കഫേകൾ, ഭക്ഷണ രീതി എന്നിവയിലെല്ലാം ഫ്രഞ്ച് ശൈലി പ്രകടമാണ്. ഇത് ഇന്ത്യക്കുള്ളിൽ വിദേശ അനുഭവം നൽകുന്നു. ശ്രീ അരബിന്ദോ ആശ്രമം, ഓറോവിൽ എന്നിവ പോലുള്ള ആത്മീയ, ധ്യാന കേന്ദ്രങ്ങൾ കാരണം ശാന്തി തേടുന്ന സഞ്ചാരികൾക്ക് ഇത് ഒരു പ്രധാന ലക്ഷ്യസ്ഥാനമാണ്.

ShareSendTweet

Related Posts

മിസ്ഫത്തുൽ-അബ്രിയീൻ;-പ​ർ​വ​ത-മു​ക​ളി​ലെ-പൈ​തൃ​ക-ഗ്രാ​മം
TRAVEL

മിസ്ഫത്തുൽ അബ്രിയീൻ; പ​ർ​വ​ത മു​ക​ളി​ലെ പൈ​തൃ​ക ഗ്രാ​മം

December 11, 2025
വേൾഡ്-ട്രേഡ്-സെന്റർ-ടവറുകൾക്കിടയിലൂടെ-സമാന്തരമായി-പറന്ന്-വിദേശ-സാഹസികർ
TRAVEL

വേൾഡ് ട്രേഡ് സെന്റർ ടവറുകൾക്കിടയിലൂടെ സമാന്തരമായി പറന്ന് വിദേശ സാഹസികർ

December 11, 2025
ഇന്ത്യൻ-യാത്രികർ-നാലുതരമെന്ന്-ഗൂഗ്ൾ;-നി​ങ്ങ​ളി​തി​ൽ-ഏ​തുത​രം-യാ​ത്ര​ക്കാ​രാ​ണ്?
TRAVEL

ഇന്ത്യൻ യാത്രികർ നാലുതരമെന്ന് ഗൂഗ്ൾ; നി​ങ്ങ​ളി​തി​ൽ ഏ​തുത​രം യാ​ത്ര​ക്കാ​രാ​ണ്?

December 11, 2025
യാത്രാ-പാക്കേജുകളുമായി-ആനവണ്ടി
TRAVEL

യാത്രാ പാക്കേജുകളുമായി ആനവണ്ടി

December 10, 2025
വികസനമെത്താതെ-വിനോദസഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

വികസനമെത്താതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

December 9, 2025
ത​ണു​പ്പു​കാ​ലം-വ​രി​ക​യാ​യ്…-മത്രയിലേക്ക്-സഞ്ചാരികളും-സഞ്ചാരിപ്പറവകളുമെത്തി
TRAVEL

ത​ണു​പ്പു​കാ​ലം വ​രി​ക​യാ​യ്… മത്രയിലേക്ക് സഞ്ചാരികളും സഞ്ചാരിപ്പറവകളുമെത്തി

December 9, 2025
Next Post
രാഹുൽ-മാങ്കൂട്ടതിനെതിരായ-പരാതി-എന്തിനാണ്-തനിക്ക്-കിട്ടുന്ന-സമയത്ത്-തന്നെ-മാധ്യമങ്ങൾക്ക്-കിട്ടിയത്?,-രണ്ടാമത്തെ-പരാതിക്കു-പിന്നിൽ-ഒരു-‘ലീഗൽ-ബ്രെയിൻ’-ഉണ്ട്,-നിയമം-നിയമത്തിന്റെ-വഴിക്ക്-പോകട്ടേ!!-പത്മകുമാറിന്റെ-സ്റ്റേറ്റ്മെന്റിൽ-ഒരു-മുൻമന്ത്രി-ഉണ്ട്,-എന്തുകൊണ്ട്-അത്-ചോദ്യം-ചെയ്തിട്ടില്ല?-ശബരിമലയിലെ-കൊള്ളക്കാരെ-ഗവൺമെന്റും-പാർട്ടിയും-ചേർന്ന്-സംരക്ഷണ-കവചം-ഒരുക്കി-രക്ഷിക്കുകയാണ്-സണ്ണി-ജോസഫ്

രാഹുൽ മാങ്കൂട്ടതിനെതിരായ പരാതി എന്തിനാണ് തനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങൾക്ക് കിട്ടിയത്?, രണ്ടാമത്തെ പരാതിക്കു പിന്നിൽ ഒരു ‘ലീഗൽ ബ്രെയിൻ’ ഉണ്ട്, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ!! പത്മകുമാറിന്റെ സ്റ്റേറ്റ്മെന്റിൽ ഒരു മുൻമന്ത്രി ഉണ്ട്, എന്തുകൊണ്ട് അത് ചോദ്യം ചെയ്തിട്ടില്ല? ശബരിമലയിലെ കൊള്ളക്കാരെ ഗവൺമെന്റും പാർട്ടിയും ചേർന്ന് സംരക്ഷണ കവചം ഒരുക്കി രക്ഷിക്കുകയാണ്- സണ്ണി ജോസഫ്

വേൾഡ്-ട്രേഡ്-സെന്റർ-ടവറുകൾക്കിടയിലൂടെ-സമാന്തരമായി-പറന്ന്-വിദേശ-സാഹസികർ

വേൾഡ് ട്രേഡ് സെന്റർ ടവറുകൾക്കിടയിലൂടെ സമാന്തരമായി പറന്ന് വിദേശ സാഹസികർ

‘വ്യാഴാഴ്ച-ഒന്നാം-വിവാഹവാർഷികമാണ്,-അതുകഴിഞ്ഞെ-വരുവൊള്ളുട്ടോ’…-സഹപ്രവർത്തകരോട്-മെറീന-യാത്ര-പറഞ്ഞിറങ്ങിയത്-മരണത്തിലേക്ക്…ബൈക്ക്-ബസിനെ-മറികടക്കുന്നതിനിടെ-പൊടുന്നനെ-ബസ്-വലത്തേക്കെടുത്തു,-ഹാൻഡിൽ-തട്ടി-യുവതി-വീണത്-ബസിനടിയിൽ!!-ഭർത്താവിനൊപ്പം-ജോലിസ്ഥലത്തുനിന്ന്-വീട്ടിലേക്കു-ബൈക്കിൽ-പോകവെ-കെഎസ്ആർടിസി-ബസിനിടിയിൽപ്പെട്ട്-യുവതിക്കു-ദാരുണാന്ത്യം

‘വ്യാഴാഴ്ച ഒന്നാം വിവാഹവാർഷികമാണ്, അതുകഴിഞ്ഞെ വരുവൊള്ളുട്ടോ’… സഹപ്രവർത്തകരോട് മെറീന യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്ക്…ബൈക്ക് ബസിനെ മറികടക്കുന്നതിനിടെ പൊടുന്നനെ ബസ് വലത്തേക്കെടുത്തു, ഹാൻഡിൽ തട്ടി യുവതി വീണത് ബസിനടിയിൽ!! ഭർത്താവിനൊപ്പം ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു ബൈക്കിൽ പോകവെ കെഎസ്ആർടിസി ബസിനിടിയിൽപ്പെട്ട് യുവതിക്കു ദാരുണാന്ത്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ട്രംപിനെ ഫോണിൽ വിളിച്ച് മോദി; ആഗോള സമാധാനത്തിന് ഇന്ത്യയും യുഎസും ഒരുമിച്ചു പ്രവർത്തിക്കും:
  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 12 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ശബരിമല സ്വർണക്കൊള്ള കേസ്; എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
  • രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് നിരാശ
  • നൈനിറ്റാൾ ബാങ്കിൽ 185 ഒഴിവുകൾ; റിക്രൂട്ട്മെന്റ് 2025 വിജ്ഞാപനം പുറത്തിറങ്ങി

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.