Friday, April 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

Merry Christmas Wishes in Malayalam: ‘സ്‌നേഹതാരകള്‍ തിളങ്ങട്ടെ, വാത്സല്യത്തെളിച്ചം നിറയട്ടെ’ ; നേരാം നിറവാര്‍ന്ന ക്രിസ്മസ് ആശംസകള്‍

by Sabin K P
December 23, 2025
in LIFE STYLE
merry-christmas-wishes-in-malayalam:-‘സ്‌നേഹതാരകള്‍-തിളങ്ങട്ടെ,-വാത്സല്യത്തെളിച്ചം-നിറയട്ടെ’-;-നേരാം-നിറവാര്‍ന്ന-ക്രിസ്മസ്-ആശംസകള്‍

Merry Christmas Wishes in Malayalam: ‘സ്‌നേഹതാരകള്‍ തിളങ്ങട്ടെ, വാത്സല്യത്തെളിച്ചം നിറയട്ടെ’ ; നേരാം നിറവാര്‍ന്ന ക്രിസ്മസ് ആശംസകള്‍

merry christmas wishes in malayalam-heartfelt xmas ashamsakal quotes messages greetings and images for loved ones

ക്രൈസ്തവര്‍ യേശുവിന്റെ തിരുപ്പിറവിയുടെ പൊന്‍ സ്മൃതികള്‍ പുതുക്കി ഡിസംബര്‍ 25ന് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നു. വീടുകളിലും ആരാധനാലയങ്ങളിലും പുല്‍ക്കൂടും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. പ്രാര്‍ഥനാ നിരതമാണ് ക്രിസ്മസ് നാളുകള്‍. ഡിസംബര്‍ മഞ്ഞിലെ ക്രിസ്മസ് രാവ് വര്‍ണശബളമായ ആഘോഷങ്ങള്‍ക്ക് വേദിയാകും.

ദയ, സ്നേഹം, സമാധാനം എന്നിവ പഠിപ്പിച്ച യേശുക്രിസ്തുവിന്റെ ജന്മദിനം: ക്രിസ്മസ് ദിന പ്രസംഗം നടത്തണോ ?, ഇതാ ആശയങ്ങൾ

മധുരം പങ്കിട്ടും സാന്റയോടൊത്ത് ചുവടുവച്ചും വിശ്വാസികള്‍ ക്രിസ്മസിനെ ആനന്ദ ദിനമാക്കും. പരസ്പരം ആശ്ലേഷിച്ചും ആശംസകള്‍ കൈമാറിയും അവര്‍ തിരുപ്പിറവിയുടെ പൊന്‍സ്മരണകള്‍ പങ്കിടും. ഈ സുന്ദരവേളയില്‍ പങ്കുവയ്ക്കാന്‍ ഇതാ ഒരുപിടി ആശംസകള്‍…

  • ‘സ്‌നേഹതാരകള്‍ തിളങ്ങട്ടെ, വാത്സല്യത്തെളിച്ചം നിറയട്ടെ’; ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • വിശുദ്ധിയുടെ പൊന്‍നിറവില്‍ വീണ്ടും ക്രിസ്മസ്…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍
  • ഹൃദയങ്ങളില്‍ തിളങ്ങട്ടെ സ്നേഹതാരകള്‍…ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • സ്നേഹവിത്തുകള്‍ നാമ്പെടുക്കട്ടെ എങ്ങുമെന്നും…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • മനസ്സുകളില്‍ വിളങ്ങട്ടെ സ്നേഹതാരകള്‍…തിരുപ്പിറവി സ്മൃതിയില്‍ ഏവര്‍ക്കും ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍
  • അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി,ഭൂമിയില്‍ സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • ആഘോഷിക്കാം സമഭാവനയുടെ തിരുപ്പിറവി സ്മൃതി…ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • ജ്വലിക്കട്ടെ എങ്ങുമെന്നും തിരുപ്പിറവി സ്മൃതികള്‍…ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • പൂത്തുലയട്ടെ സ്നേഹ-സാഹോദര്യങ്ങള്‍…തിരുപ്പിറവിയുടെ പുണ്യനാളില്‍ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • മനസ്സിലുണ്ടാകട്ടെ സ്നേഹപ്പുല്‍ക്കൂടും സാഹോദര്യ നക്ഷത്രങ്ങളും…ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ മധുരസ്മരണകളില്‍ ഒരു ക്രിസ്മസ് കൂടി…ഏവര്‍ക്കും നിറവാര്‍ന്ന ആശംസകള്‍
  • കരുണയുടെ, കനിവിന്റെ സന്ദേശം ഉയര്‍ത്തി വീണ്ടുമൊരു തിരുപ്പിറവിനാള്‍…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍

  • സ്നേഹസമ്പന്നമാകട്ടെ വലിയ ഇടയന്റെ ഓര്‍മ്മത്തിരുനാള്‍…ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • മധുരസുന്ദരമാകട്ടെ ഉണ്ണിയേശുവിന്റെ തിരുപ്പിറവി സ്മൃതികള്‍…ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • ലോകാകാശത്തുദിച്ച് വിളങ്ങട്ടെ സ്നേഹനക്ഷത്രങ്ങള്‍ ….ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • ലോകം തിളങ്ങട്ടെ, മനസ്സുകള്‍ വിളങ്ങട്ടെ ; സ്‌നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • ഡിസംബറിന്റെ മഞ്ഞും, കരോളിന്റെ സംഗീതവും, മനോഹര പുല്‍ക്കൂടും, തിളങ്ങും നക്ഷത്രങ്ങളും ചേര്‍ന്ന് മധുരിതമാകട്ടെ ക്രിസ്മസ്, ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍
  • കൊളുത്താം നിറചിരികള്‍, സ്‌നേഹതാരകള്‍…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • കനിവും കരുതലുമായി കൈനീട്ടാം, ചിരികള്‍ കെടാതെ കാക്കാം…ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • നേരിന്റെ വേരുകള്‍ പടരട്ടെ, സ്നേഹവഴികള്‍ നീളട്ടെ…കനിവിന്റെയും കരുണയുടെയും ക്രിസ്മസ് ദിനാശംസകള്‍
  • തുടരട്ടെ നന്‍മയും നേരും, വിരിയട്ടെ സ്നേഹതാരങ്ങള്‍…ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • സ്നേഹപ്പൊന്‍ ചിരികള്‍ തിളങ്ങട്ടെ എങ്ങുമെന്നും …വിശുദ്ധിയുടെ ക്രിസ്മസ് ആശംസകള്‍
  • സ്നേഹത്താല്‍ തുളുമ്പട്ടെ ഉള്ളം, നിറ ചിരികളാല്‍ തിളങ്ങട്ടെ ലോകം…ക്രിസ്മസ് ആശംസകള്‍
  • കെടാതെ കാക്കാം കനിവിന്റെ കൈത്തിരി നാളങ്ങള്‍…നിറവാര്‍ന്ന ക്രിസ്മസ് ആശംസകള്‍

  • ചൊരിയാം സ്‌നേഹപ്രകാശം, വിരിയട്ടെ വാത്സല്യതാരകള്‍…മധുരമാര്‍ന്ന ക്രിസ്മസ് ആശംസകള്‍
  • സ്‌നേഹവഴികളില്‍ ഇടറാതെ പതറാതെ തുടരാം…നന്‍മനിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • സ്‌നേഹ വാത്സല്യ നിറക്കൂട്ടുകളായി പടരട്ടെ ജീവിതചിത്രം…സ്നേഹനിറവാര്‍ന്ന ക്രിസ്മസ് ആശംസകള്‍
  • കനിവും കരുണയുമാകട്ടെ ലക്ഷ്യങ്ങള്‍, തുടരുക സ്‌നേഹനിധികളായ്…സ്നേഹസമാധാനങ്ങളുടെ ക്രിസ്മസ് ആശംസകള്‍
  • നേരിന്റെ നല്ലനാളിലേക്ക് ചുവടുവയ്ക്കാം, കനിവ് ചുരത്താം…ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • നാമ്പിടട്ടെ സ്നേഹപ്പൊന്‍ വിത്തുകള്‍, പുലരട്ടെ കനിവാര്‍ന്ന ലോകം…ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • തുല്യനീതിയിലേക്ക് ചുവടുവയ്ക്കാം, സ്നേഹസന്ദേശം പങ്കുവയ്ക്കാം…ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • വര്‍ണവര്‍ഗ ഭേദങ്ങളില്ലാതെ തുടരട്ടെ നന്‍മയും സ്നേഹവും…ഏവര്‍ക്കും ക്രിസ്മസ്-പുതുവത്സര ആശംസകള്‍
  • അറിവും ആനന്ദവും സ്‌നേഹത്തിന്, സമാധാനത്തിന്…ക്രിസ്മസ് പുതുവത്സരാശംസകള്‍
  • ജാതിമതലിംഗ വര്‍ഗവര്‍ണ ഭേദങ്ങളില്ലാതെ പടരട്ടെ സ്നേഹം…ക്രിസ്മസ്-പുതുവത്സരാശംസകള്‍
  • സ്‌നേഹത്തിലാഴട്ടെ വേരുകള്‍, വാത്സല്യത്തില്‍ പുലരട്ടെ ലോകം…ക്രിസ്മസ്-പുതുവത്സരാശംസകള്‍
  • അറിവ് – സത്യം, സ്‌നേഹം – ധര്‍മ്മം, തുല്യത – നീതി … തുടരട്ടെ നന്‍മ…ഏവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍
ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-17-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 17, 2026
തെങ്ങിൻ-കള്ള്-vs-പനങ്കള്ള്:-ഏതാണ്-മികച്ചത്?-ശ്രദ്ധിക്കേണ്ട-കാര്യങ്ങൾ-എന്തൊക്കെ?
LIFE STYLE

തെങ്ങിൻ കള്ള് vs പനങ്കള്ള്: ഏതാണ് മികച്ചത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

April 17, 2026
കനത്ത-ചൂടില്‍-അരുമ-മൃഗങ്ങള്‍ക്കും-വേണം-കരുതല്‍,-അവ-ചുറുചുറുക്കോടെ-തുടരാന്‍-ഉറപ്പാക്കാം-ഈ-7-കാര്യങ്ങള്‍
LIFE STYLE

കനത്ത ചൂടില്‍ അരുമ മൃഗങ്ങള്‍ക്കും വേണം കരുതല്‍, അവ ചുറുചുറുക്കോടെ തുടരാന്‍ ഉറപ്പാക്കാം ഈ 7 കാര്യങ്ങള്‍

April 16, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-16-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 16 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 16, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-15-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 15 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 15, 2026
വിഷുക്കണിയ്ക്ക്-ശേഷം-കൊന്നപ്പൂവ്-കളയല്ലേ,-ഗുണങ്ങൾ-പലതാണ്;-പ്രമേഹത്തിന്-ആശ്വാസം,-ശരീരഭാരവും-കുറയ്ക്കാം
LIFE STYLE

വിഷുക്കണിയ്ക്ക് ശേഷം കൊന്നപ്പൂവ് കളയല്ലേ, ഗുണങ്ങൾ പലതാണ്; പ്രമേഹത്തിന് ആശ്വാസം, ശരീരഭാരവും കുറയ്ക്കാം

April 14, 2026
Next Post
‘ദയ,-സ്നേഹം,-സമാധാനം-എന്നിവ-നമ്മെ-പഠിപ്പിച്ച-യേശുക്രിസ്തുവിന്റെ-ജന്മദിനം’;-ക്രിസ്മസ്-ദിനത്തെ-കുറിച്ച്-ഒരു-പ്രസംഗം-നടത്തണോ?-ഇതാ-ചില-ആശയങ്ങൾ

'ദയ, സ്നേഹം, സമാധാനം എന്നിവ നമ്മെ പഠിപ്പിച്ച യേശുക്രിസ്തുവിന്റെ ജന്മദിനം'; ക്രിസ്മസ് ദിനത്തെ കുറിച്ച് ഒരു പ്രസംഗം നടത്തണോ? ഇതാ ചില ആശയങ്ങൾ

ഷെരീഫ്-ഉസ്മാൻ-ഹാദിയുടെ-കൊലയ്ക്കു-പിന്നാലെ-ബംഗ്ലാദേശിൽ-വീണ്ടും-കലാപം,-മാധ്യമസ്ഥാപനങ്ങൾക്ക്-തീയിട്ടു,-ഓഫിസുകൾ-അടിച്ചുതകർത്തു,-മാധ്യമ-പ്രവർത്തകർ-കെട്ടിടങ്ങളിൽ-കുടുങ്ങിക്കിടക്കുന്നു!!-കൊലയാളികളെ-അറസ്റ്റ്-ചെയ്യുന്നതിൽ-പോലീസ്-പരാജയപ്പെട്ടുവെന്ന്-പ്രക്ഷോഭക്കാർ

ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലയ്ക്കു പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപം, മാധ്യമസ്ഥാപനങ്ങൾക്ക് തീയിട്ടു, ഓഫിസുകൾ അടിച്ചുതകർത്തു, മാധ്യമ പ്രവർത്തകർ കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു!! കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് പ്രക്ഷോഭക്കാർ

വെടിവച്ച്-പരിക്കേല്‍പ്പിച്ചതിന്-പിന്നാലെ-വാലിന്-തീ-കൊളുത്തി,-കാട്ടാനയെ-ജീവനോടെ-തീകൊളുത്തിക്കൊന്ന-മൂന്നുപേര്‍-അറസ്റ്റില്‍

വെടിവച്ച് പരിക്കേല്‍പ്പിച്ചതിന് പിന്നാലെ വാലിന് തീ കൊളുത്തി, കാട്ടാനയെ ജീവനോടെ തീകൊളുത്തിക്കൊന്ന മൂന്നുപേര്‍ അറസ്റ്റില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • തെങ്ങിൻ കള്ള് vs പനങ്കള്ള്: ഏതാണ് മികച്ചത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
  • മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും
  • പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി
  • കനത്ത ചൂടില്‍ അരുമ മൃഗങ്ങള്‍ക്കും വേണം കരുതല്‍, അവ ചുറുചുറുക്കോടെ തുടരാന്‍ ഉറപ്പാക്കാം ഈ 7 കാര്യങ്ങള്‍

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.