ഇസ്ലാമാബാദ്: ബംഗ്ലാദേശിനെ തൊട്ടുകളിച്ചാൽ വെറുതെ നോക്കിയിരിക്കില്ലെന്ന് ഇന്ത്യക്കെതിരേ ഭീഷണിമുഴക്കി പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (പിഎംഎൽ) യുവജനവിഭാഗം നേതാവ് കമ്രാൻ സയീദ് ഉസ്മാനി. ബംഗ്ലാദേശിനു നേർക്ക് എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ, ഒരു ചെറുവിരലെങ്കിലും അനക്കിയാൽ പാക്കിസ്ഥാന്റെ സൈന്യവും മിസൈലുകളും പ്രതികരിക്കുമെന്ന് കമ്രാൻ പറഞ്ഞു. പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിൽ സൈനികസഖ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പാർട്ടിയാണ് പിഎംഎൽ ഇതിന്റെ യുവജനവിഭാഗം തലവനാണ് കമ്രാൻ. ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തിൽ ഉലച്ചിൽതട്ടിയിരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം. വീഡിയോയിലൂടെ ആയിരുന്നു […]









