ആലപ്പുഴ: ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ സിപിഎമ്മിനുണ്ടായ പരാജയത്തിൽ ലോക്കൽ സെക്രട്ടറിമാരെ പഴിച്ച് മന്ത്രി സജി ചെറിയാൻ. എന്നാൽ, പ്രധാന കുറ്റക്കാരൻ മന്ത്രിയാണെന്നാണ് ലോക്കൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവരുടെ ആരോപണം.തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 10 ഗ്രാമപ്പഞ്ചായത്തുകളിൽ മാന്നാറിലും വെൺമണിയിലും മാത്രമാണ് ഭരണം നേടാനായത്. 2020-ൽ പത്തിടത്തും ജയിച്ചിരുന്നു.ലോക്കൽ സെക്രട്ടറിമാരുടെ ഉദാസീനതയാണ് പരാജയകാരണമെന്ന് മന്ത്രി ഏരിയ നേതാക്കളോടു പറഞ്ഞിരുന്നു. ഇതനുസരിച്ചുള്ള റിപ്പോർട്ടാണ് ഏരിയ നേതൃത്വം ജില്ലക്കമ്മിറ്റിക്കു നൽകിയത്. എന്നാൽ, ലോക്കൽ സെക്രട്ടറിമാരുടെ വിമർശനം ഉൾപ്പെടുത്തിയില്ല. മന്ത്രിയുടെ തട്ടകമായ ചെങ്ങന്നൂരിലുണ്ടായ തിരിച്ചടിയെക്കുറിച്ച് പാർട്ടി […]









