കോടഞ്ചേരി: കോടഞ്ചേരിയിൽ ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടികൊണ്ട് മാരകമായി പൊള്ളലേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടെ താമസിച്ചുവന്നിരുന്ന യുവാവ് അറസ്റ്റിൽ. വേനപ്പാറയ്ക്കടുത്ത് പെരിവില്ലി ചൂരപ്പാറ ഷാഹിദ് റഹ്‌മാനാണ്(28) അറസ്റ്റിലായത്. ഇയാളെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കോടഞ്ചേരി സബ് ഇൻസ്പെക്ടർ കെ.എസ്. ജിതേഷിന്റെ നേതൃത്വത്തിലാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 28-കാരിയായ താമരശ്ശേരി സ്വദേശിനിയാണ് യുവാവിൽ നിന്ന് ക്രൂരപീഡനം ഏറ്റുവാങ്ങിയത്. യുവതിക്ക് മറ്റുവ്യക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം. […]









