തൃശൂർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി ഇറക്കുന്ന ഓപ്പറേഷൻ കമൽ മോഡൽ മറ്റത്തൂരിലും. അതല്ലെങ്കിൽ പഴയ കർണാടക മോഡലിന്റെ മറ്റൊരു മുഖം എന്നുവേണമെങ്കിലും പറയാം. ഇന്നു നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രസിഡന്റ് തോരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ മറ്റത്തൂരിലാണ് ബിജെപി ഭരണം പിടിക്കാൻ കുതന്ത്രം പ്രയോഗിച്ചത്. അതിൽ കൃത്യമായി യുഡിഎഫ് അംഗങ്ങൾ വീഴുകയും ചെയ്തു. പ്രസിഡന്റ് തോരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8 കോൺഗ്രസ് അംഗങ്ങളും കൂട്ടമായി പാർട്ടിയിൽനിന്നും രാജി പ്രഖ്യാപിക്കുകയായിരുന്നു. രാജിവയ്ക്കുന്നു എന്നു കാട്ടി ഡിസിസി അധ്യക്ഷന് […]









