പാലക്കാട്: ചിറ്റൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെ കാണാതായത്. വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. രാവിലെ 11 മണിയോടെയാണ് കുട്ടി വീട്ടിൽനിന്ന് പുറത്തേക്ക് പോയത്. കുട്ടി വീട്ടുമുറ്റത്തേക്ക് ഒറ്റക്കിറങ്ങുന്നത് പതിവായിരുന്നതിനാൽ കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ വൈകിയാണ് അറിഞ്ഞത്. ചിറ്റൂർ പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ഊർജിതമായ തിരച്ചിൽ തുടരുകയാണ്. തിരച്ചിലിന്റെ ഭാഗമായി സ്ഥലത്തെത്തിയ ഡോഗ് […]









