കൊച്ചി: ചെല്ലാനത്ത് ബൈക്കിൽ വന്ന യുവാക്കളെ വലിച്ചു താഴെയിട്ടെന്ന പരാതിക്കു പിന്നാലെ അവർക്കെതിരെ കേസെടുത്ത പോലീസ് നടപടിയിൽ പുതിയ വിശദീകരണവുമായി ഡിസിപി രംഗത്ത്. പരുക്കേറ്റവരോട് കൂടെ വരാൻ പറഞ്ഞെങ്കിലും വേണ്ടെന്ന് പറഞ്ഞെന്നും അതിനാലാണ് പരുക്കേറ്റ പോലീസുകാരനുമായി എസ്ഐ പോയതെന്നുമാണ് വിശദീകരണം. കൂടാതെ യുവാക്കൾ പോലീസുകാരനെ ഇടിച്ചിടുകയായിരുന്നു എന്നും പോലീസ് പറയുന്നു. ഇക്കാര്യത്തിൽ ഇന്നലെതന്നെ പോലീസ് കേസുമെടുത്തിരുന്നു. പക്ഷെ പോലീസുകാരൻ കൈയിൽ പിടിച്ച് വലിച്ചിടുകയായിരുന്നുവെന്ന് ബൈക്കിനു പിന്നിലിരുന്ന ആലപ്പുഴ സ്വദേശി രാഹുൽ സാബു ആവർത്തിച്ചു. താനും കൂടിയാണ് പോലീസുകാരനെ […]









