നടിയെ ആക്രമിച്ച കേസിന് ക്രിമിനൽ കേസ് എന്നതിനപ്പുറമുള്ള പ്രാധാന്യമുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനി. ഈ കേസ് വ്യക്തികളായ വക്കീലന്മാരുടെ മാത്രമല്ല, മറിച്ച് സമൂഹത്തിന്റെയാണെന്നാണ് താൻ വിശ്വസിക്കുന്നത്. അതിനാൽ കേസ് ഒന്നുമായില്ലെന്ന് സൂചന നൽകി അഡ്വ.മിനി. ഹൈക്കോടതിയിൽ കേസ് നടത്താൻ ഇന്ത്യയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരെ കൊണ്ടുവരുമെന്നും ടി.ബി. മിനി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം. നടിയെ ആക്രമിച്ച കേസ് ഏറ്റെടുക്കാൻ വക്കീലന്മാർ ഇല്ലാതിരുന്നതും അടച്ചിട്ട കോടതിമുറിയിലാണ് വിചാരണ നടന്നത് എന്നതും തെളിവുകളെ സംശയമുനയിലാക്കി. […]









