മറ്റത്തൂർ വിവാദം നിലയ്ക്കുന്നില്ല. അവസാനമായി പുതിയ കഥകളും കഥാപാത്രങ്ങളുമായി സിപിഎം മാധ്യമങ്ങളിലേക്ക് ഇറങ്ങിയതും അടപടലം പൊളിയുന്ന കാഴ്ചയാണ് കഴിഞ്ഞദിവസം രാഷ്ട്രീയ കേരളം കണ്ടത്. മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങളുടെ രാജിയിലേക്ക് നയിച്ച വിഷയം യഥാർത്ഥത്തിൽ അവർ പ്രസിഡന്റ് സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്ന കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച അവരുടെ തന്നെ മുൻ പ്രതിപക്ഷ നേതാവായിരുന്ന ഔസേഫിന്റെ കാലുമാറ്റത്തോടെയായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കേണ്ട ഔസേഫ് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ […]









