Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

വീട്ടിലിരുന്നും കളറാക്കാം ന്യൂയര്‍ ; കുടുംബവുമൊത്ത് തിമര്‍ക്കാന്‍ ഇതാ 7 വഴികള്‍

by KP Sabin
December 31, 2025
in LIFE STYLE
വീട്ടിലിരുന്നും-കളറാക്കാം-ന്യൂയര്‍-;-കുടുംബവുമൊത്ത്-തിമര്‍ക്കാന്‍-ഇതാ-7-വഴികള്‍

വീട്ടിലിരുന്നും കളറാക്കാം ന്യൂയര്‍ ; കുടുംബവുമൊത്ത് തിമര്‍ക്കാന്‍ ഇതാ 7 വഴികള്‍

7 ways to celebrate new year at home with family

ബീച്ചിലോ, പാര്‍ക്കിലോ, നദീതീരങ്ങളിലോ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ ഒത്തുകൂടി പുതുവത്സരത്തെ വരവേല്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്. അതേസമയം പുറത്തിറങ്ങിയാലുള്ള ട്രാഫിക്കും ആള്‍ക്കൂട്ടവും സുരക്ഷാപ്രശ്നങ്ങളുമെല്ലാം ആലോചിച്ച് മനംമടുത്ത് വീട്ടിലിരിക്കുന്നവരുമുണ്ട്. പുതുവത്സരത്തെ ആഘോഷപൂര്‍വം വീട്ടിലിരുന്ന് വരവേല്‍ക്കാന്‍ ഇതാ 7 മാര്‍ഗങ്ങള്‍.

നൈറ്റ് പാര്‍ട്ടി

കുറഞ്ഞ ചെലവില്‍ ലഭ്യമായ അലങ്കാര വസ്തുക്കളും വര്‍ണലൈറ്റുകളും ഉപയോഗിച്ച് വീട് അലങ്കരിക്കാം. ആവശ്യമെങ്കില്‍ നിയോണ്‍ അലങ്കാരങ്ങള്‍, ഫ്ളൂറസന്റ് ലൈറ്റുകള്‍, ഗ്ലോ സ്റ്റിക്കുകള്‍ എന്നിവ ഉപയോഗിക്കാം. വീട്ടിനകത്തോ, മുറ്റത്തോ, പറമ്പിലോ വേദിയൊരുക്കാം സംഗീതത്തിന്റെ പശ്ചാത്തലം കൂടിയാകുമ്പോള്‍ ആഘോഷം മറ്റൊരു തലത്തിലേക്കെത്തും.

സ്‌നാക്‌സും പാനീയങ്ങളും ആസ്വദിക്കാം. പ്രിയപ്പെട്ട പാട്ടുകള്‍ക്ക് ചുവടുവയ്ക്കുകയും ചെയ്യാം. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അയല്‍ക്കാരെയുമൊക്കെ പരിപാടിയില്‍ ഉള്‍പ്പെടുത്താം. ഓരോരുത്തര്‍ക്കും അവര്‍ക്ക് അനുയോജ്യമായ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യാം

ഗെയിം ടൈം

വീട്ടിനകത്ത് കൂടിയിരുന്ന് ആനന്ദകരമാക്കാനുള്ള അവസരമാണ് ഗെയിമുകള്‍. അന്താക്ഷരിയോ, കാര്‍ഡ് ഗെയിമോ, ട്രഷര്‍ ഹണ്ടോ ഒക്കെ സംഘടിപ്പിക്കാം. വ്യക്തികളുടെ ഇഷ്ടാനുസരണം ഗെയിമുകള്‍ തെരഞ്ഞെടുക്കാം. വീടിന് പുറത്താണെങ്കില്‍ കസേര കളി, ലെമണ്‍ ഇന്‍ സ്പൂണ്‍, സുന്ദരിക്ക് പൊട്ടുകുത്തല്‍ തുടങ്ങിയവയും സംഘടിപ്പിക്കാം

സിനിമയും കാണാം

കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് ആസ്വദിക്കാവുന്ന ഒരു സിനിമ തിരഞ്ഞെടുക്കാം. ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ ഇരുന്നോ കിടന്നോ ആസ്വദിക്കാനുള്ള കാര്യങ്ങള്‍ സജ്ജീകരിക്കുക. ലൈറ്റണച്ച് ഒരു തിയേറ്റര്‍ സമാനത സൃഷ്ടിച്ചാല്‍ അത് പ്രത്യേക വൈബാകും. സിനിമയ്ക്കൊപ്പം ആസ്വദിക്കാന്‍ ലഘുഭക്ഷണങ്ങളും പാനീയങ്ങളും ഒരുക്കുകയും ചെയ്യാം.

വിഭവങ്ങള്‍ ഒരുക്കാം

കുടുംബാംഗങ്ങള്‍ വലിപ്പച്ചെറുപ്പമില്ലാതെ ഒരുമിച്ച് അടുക്കളയില്‍ ചേര്‍ന്ന് വിഭവങ്ങള്‍ ഒരുക്കാം. പതിവില്‍ നിന്ന് വിഭിന്നമായി ഒരു വ്യത്യസ്ത വിഭവം പരീക്ഷിക്കാം. അത് വെജോ, നോണ്‍വെജോ ആകാം. എല്ലാവരും ഒത്തുകൂടി ചിരിയും കളിയുമായി പാചകത്തിലേര്‍പ്പെടുമ്പോള്‍ രംഗം കൊഴുക്കും. തമാശകള്‍ ആ കൂടിയിരുപ്പിന് അലങ്കാരമാകും. ശേഷം എല്ലാവരും ഒരുമിച്ചിരുന്ന് അത് കഴിക്കുകയും വേണം.

അകലേക്കുള്ള വിളികള്‍

ചില ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരുമൊക്കെ ദൂരദേശങ്ങളിലായിരിക്കാം. അങ്ങനെയുള്ളവര്‍ ആരൊക്കെയെന്ന് ലിസ്റ്റ് ചെയ്ത് ഓരോരുത്തരെയായി വിളിക്കുക. എല്ലാവരോടും സ്നേഹവും സൗഹൃദവും പങ്കിടുക. അവരുടെ ആഘോഷങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും നിങ്ങളുടെ ആനന്ദവേളയെക്കുറിച്ച് അവരോട് പങ്കിടുകയും ചെയ്യുക.

2026ല്‍ ചെയ്യാനുള്ളത്

അടുത്ത വര്‍ഷം ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓരോരുത്തരും സംസാരിക്കുക. കുട്ടികള്‍ക്ക് അവരുടെ പഠനം, കലാകായിക പ്രകടനങ്ങള്‍ എന്നിവ സംബന്ധിച്ചും, മുതിര്‍ന്നവര്‍ക്ക് അവരുടെ ജോലി, ബിസിനസ്, മറ്റ് ജോലിയിതര ലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ചുമെല്ലാം മനസ് തുറന്ന് സംസാരിക്കാം. അവ പൂര്‍ത്തീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കാം.

Also Read: ‘സാര്‍ഥകമാകട്ടെ സ്‌നേഹ ലക്ഷ്യങ്ങള്‍’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

2025 എപ്പടി ?

കുടുംബാംഗങ്ങളും സുഹൃത്തുകളുമെല്ലാം ഒത്തുകൂടിയിരുന്ന് പോയവര്‍ഷം എങ്ങനെയുണ്ടായിരുന്നുവെന്ന് അയവിറക്കാം. 2025ലെ സന്തോഷങ്ങള്‍, സങ്കടങ്ങള്‍, നേട്ടങ്ങള്‍, തിരിച്ചടികള്‍ എന്നിവയെപ്പറ്റിയെല്ലാം സംസാരിക്കാം. നേട്ടങ്ങള്‍ തുടരാനും സങ്കടസാഹചര്യങ്ങള്‍ ഒഴിവാക്കാനും എത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മനസ് തുറക്കാനും അവസരമൊരുങ്ങും.

ShareSendTweet

Related Posts

republic-day-wishes-images-in-malayalam:-‘തുല്യനീതിയിലേക്ക്-വെളിച്ചം-പടരട്ടെ-എക്കാലവും’-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-റിപ്പബ്ലിക്ക്-ദിനാശംസകള്‍​
LIFE STYLE

Republic Day Wishes Images in Malayalam: ‘തുല്യനീതിയിലേക്ക് വെളിച്ചം പടരട്ടെ എക്കാലവും’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം റിപ്പബ്ലിക്ക് ദിനാശംസകള്‍​

January 25, 2026
republic-day-wishes-in-malayalam:-‘പൗരരാണ്-ശക്തി,-സുസജ്ജ-ജനതയാണ്-കാന്തി,-സാര്‍ഥകമാക്കാം-തുല്യനീതി’-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-റിപ്പബ്ലിക്ക്-ദിനാശംസകള്‍
LIFE STYLE

Republic Day Wishes in Malayalam: ‘പൗരരാണ് ശക്തി, സുസജ്ജ ജനതയാണ് കാന്തി, സാര്‍ഥകമാക്കാം തുല്യനീതി’ പ്രിയപ്പെട്ടവര്‍ക്ക് നേരാം റിപ്പബ്ലിക്ക് ദിനാശംസകള്‍

January 25, 2026
ഇന്നത്തെ-രാശിഫലം:-2026-ജനുവരി-25-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ജനുവരി 25 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

January 25, 2026
ഇന്നത്തെ-രാശിഫലം:-2026-ജനുവരി-24-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ജനുവരി 24 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

January 24, 2026
republic-day-speech-in-malayalam:-‘ഭരണഘടനാമൂല്യങ്ങള്‍-സംരക്ഷിക്കാം,-നീതി-സാര്‍ഥകമാക്കാം’-;-റിപ്പബ്ലിക്ക്-ദിനത്തില്‍-അവതരിപ്പിക്കാന്‍-പ്രസംഗം-ഇങ്ങനെ
LIFE STYLE

Republic Day Speech in Malayalam: ‘ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാം, നീതി സാര്‍ഥകമാക്കാം’ ; റിപ്പബ്ലിക്ക് ദിനത്തില്‍ അവതരിപ്പിക്കാന്‍ പ്രസംഗം ഇങ്ങനെ

January 23, 2026
ഇന്നത്തെ-രാശിഫലം:-2026-ജനുവരി-23-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ജനുവരി 23 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

January 23, 2026
Next Post
രോഹിത്ത്-ശർമ്മയുടെ-റെക്കോർഡ്-വീണു!-സിക്സർ-പെരുമഴയുമായി-സർഫറാസ്-ഖാൻ;-56-പന്തിൽ-സെഞ്ച്വറി

രോഹിത്ത് ശർമ്മയുടെ റെക്കോർഡ് വീണു! സിക്സർ പെരുമഴയുമായി സർഫറാസ് ഖാൻ; 56 പന്തിൽ സെഞ്ച്വറി

സ്വദേശിവത്ക്കരണം-കടുപ്പിക്കാൻ-യുഎഇ;-നിയമം-ലംഘിച്ചാൽ-സ്വകാര്യ-കമ്പനികൾക്ക്-കടുത്ത-പണി-വരുന്നു!

സ്വദേശിവത്ക്കരണം കടുപ്പിക്കാൻ യുഎഇ; നിയമം ലംഘിച്ചാൽ സ്വകാര്യ കമ്പനികൾക്ക് കടുത്ത പണി വരുന്നു!

ശബരിമല-സ്വർണക്കൊള്ളയിൽ-എസ്ഐടി-സംഘത്തിൽ-സിപിഎം-ബന്ധമുള്ള-രണ്ട്-സി-ഐമാരെ-നിയോഗിച്ചത്-അന്വേഷണം-അട്ടിമറിക്കാനും-വാർത്തകൾ-സർക്കാരിലേക്ക്-ചോർത്താനും!!-പിന്നിൽ-മുതിർന്ന-രണ്ട്-ഐപിഎസ്-ഉദ്യോഗസ്ഥരും-ക്രൈംബ്രാഞ്ചിലെ-ഉന്നതനും-വിഡി-സതീശൻ

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി സംഘത്തിൽ സിപിഎം ബന്ധമുള്ള രണ്ട് സി ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനും വാർത്തകൾ സർക്കാരിലേക്ക് ചോർത്താനും!! പിന്നിൽ മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനും- വിഡി സതീശൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ
  • ലോക കേരളസഭ മാമാങ്കം കെഎംസിസി ബഹ്‌റൈൻ ബഹിഷ്കരിക്കും
  • ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന് പ്രൗഢോജ്വല സമാപനം; റിഫ സോൺ ജേതാക്കൾ
  • ബഹ്‌റൈൻ കാറ്റലിസ്ൻ്റെ നേതൃത്വത്തിൽ മാരത്തൺ ഓട്ടം സംഘടിപ്പിച്ചു
  • പത്മ പുരസ്‌കാരങ്ങൾ കേരളത്തിനുള്ള അംഗീകാരം: രാജീവ് ചന്ദ്രശേഖർ

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.