തൃശൂർ: വരടിയത്ത് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. ഇന്ന് ഒന്നാം പിറന്നാൾ ആഘോഷിക്കാൻ ഇരിക്കേയാണ് കുഞ്ഞിനെ മരണം കവർന്നത്. വരടിയം കൂവപ്പ പാലത്തിന് സമീപം ബുധനാഴ്‌ച വൈകിട്ടായിരുന്നു അപകടം നടന്നത്. ഇരവിമംഗലം നടുവിൽ പറമ്പിൽ റിൻസന്റെയും, റിൻസിയുടെയും മകൾ എമിലിയയാണ് മരിച്ചത്. പിറന്നാൾ ആഘോഷിക്കാൻ വേണ്ടി വരടിയത്തുള്ള അമ്മവീട്ടിൽ നിന്ന് ഇരവിമംഗലത്തെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. നവീകരണ ജോലിയുടെ ഭാഗമായി റോഡരികിൽ കൂട്ടിയിട്ട മൺകൂനയിൽ കയറി ഓട്ടോ മറിയുകയായിരുന്നു. വരടിയം, മുണ്ടൂർ റോഡിൽ […]









