തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിവിധ അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം. ‘സുപ്രീംകോടതി ഉത്തരവ് കെ ടെറ്റ് നിർബന്ധമാക്കി. ഇപ്പോൾ വീണ്ടും യോഗ്യത പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിന് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യും’- മന്ത്രി അറിയിച്ചു. അതേസമയം അധ്യാപക സംഘടന പ്രതിനിധികളുടെ പ്രതിഷേധം വിഷയം മനസിലാക്കാതെയാണെന്നും വെള്ളിയാഴ്ച ഇറക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിക്കുന്നതായും […]









