തിരുവനന്തപുരം: സിപിഎമ്മിന്റെ അവഗണനയിൽ പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ലെന്നും ഇടതുമുന്നണി വിടണമെന്ന ആവശ്യവുമായി ആർജെഡിയിലെ ഒരു വിഭാഗം. പാർട്ടി യോഗത്തിൽ നാല് ജില്ലാ കമ്മിറ്റികൾ മുന്നണി വിടണമെന്ന ആവശ്യം ഉന്നയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ കമ്മിറ്റികളാണ് യുഡിഎഫിലേക്ക് പോകണമെന്ന നിലപാട് എടുത്തത്. സംസ്ഥാന സെക്രട്ടറിമാരായ എൻ കെ വത്സൻ, യൂജിൻ മൊറോളി എന്നിവരും മുന്നണിമാറ്റം ആവശ്യപ്പെട്ടുവെന്നാണ് സൂചന. എല്ലാവരും ആർജെഡി സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ്‌കുമാറിനെ പിന്തുണയ്ക്കുന്നവരാണ്. എന്നാൽ മുന്നണി മാറ്റം എന്ന ആവശ്യത്തിന് യോഗത്തിൽ ഭൂരിപക്ഷ […]









