തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ശ്രീനാരായണ ദർശനവേദി. എസ്എൻഡിപി യോഗത്തിന്റെ കാലാവധി കഴിഞ്ഞ നേതാവ് വെള്ളാപ്പള്ളി നടേശൻ ഈഴവ സമുദായത്തിന് നാണക്കേടും അപമാനവുമാണെന്ന് കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദി പറയുന്നു. ആത്മാഭിമാനം ഉള്ള ശ്രീനാരായണീയർ ഈ സമുദായ ദ്രോഹിയെ തള്ളിപ്പറയണമെന്നും തുറന്നുകാട്ടണം. വെള്ളാപ്പള്ളി നടേശന്റെ തുടർച്ചയായ വിദ്വേഷ പരാമർശങ്ങൾക്ക് പിന്നാലെയാണ് ശ്രീനാരായണ ദർശനവേദിയുടെ പ്രതികരണം. ശ്രീനാരായണ ഗുരുവിൻറെ ദർശനങ്ങളെ മുൻനിർത്തി മുന്നോട്ടു പോകുന്ന എസ്എൻഡിപി യോഗത്തിന്റെ നിലവിലെ നേതാവ് വെള്ളാപ്പള്ളി നടേശൻ […]









