ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോടതിയില്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ച് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ. തന്നെ അമേരിക്ക പിടികൂടിയതില്‍ പ്രതിഷേധിച്ച നിക്കോളാസ് മഡൂറോ താന്‍ തന്നെയാണ് വെനസ്വേലയുടെ പ്രസിഡന്റ് എന്നും പ്രഖ്യാപിച്ചു. ട്രംപ് ഭരണകൂടം തന്നെ അധികാരത്തില്‍ നിന്ന് നീക്കാന്‍ ന്യായീകരിച്ച മയക്കുമരുന്ന് കടത്ത് കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നും അദ്ദേഹം വാദിച്ചു. യുഎസ് സൈന്യം പിടികൂടിയ മഡൂറോയെയും ഭാര്യ സീലിയ ഫ്‌ലോറസിനെയും ന്യൂയോര്‍ക്ക് കോടതിയിലാണ് ഹാജരാക്കിയത്. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം മഡൂറോ നിഷേധിച്ചു. മഡൂറോ സ്പാനിഷ് ഭാഷയിലാണ് തന്റെ […]









