
ചെന്നൈ: സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് പ്രാഥമിക റൗണ്ടില്‍ കേരളത്തിന്റെ വനിതാ ടീം രണ്ടാം വിജയം നേടി. വനിതകള്‍ മധ്യപ്രദേശിനെ 88-34ന് തകര്‍ത്തത്തു.
ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ 75-ാം പതിപ്പാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മത്സരത്തിന്റെ രണ്ടാം ദിവസം കേരളം തുടര്‍ വിജയം നേടിയത് കൂടാതെ ഇന്ത്യന്‍ റെയില്‍വേയുടെ പുരുഷ വനിതാ ടീമുകള്‍ വിജയം ആഘോഷിച്ചു.
മധ്യപ്രദേശിനെതിരെ കേരള വനിതാ ടീമിന് വേണ്ടി ജയലക്ഷ്മി വി.ജെ. 20 പോയിന്റുമായി ടോപ്പ് സ്‌കോറര്‍ ആയി. സ്വപ്‌ന മെറിന്‍ ജോസ്(14),. കവിത ജോസ്(12), സൂസണ്‍ ഫ്‌ളോററ്റിന(10) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവനകള്‍.
ഇന്ത്യന്‍ റെയില്‍വേ പുരുഷ ടീം രണ്ടാം പോരാട്ടത്തില്‍ ഉത്തര്‍ പ്രദേശിനെ(96-70)യാണ് തോല്‍പ്പിച്ചത്. ഇന്ത്യന്‍ റെയില്‍വേ വനിതകള്‍ കര്‍ണാടകയെ(95-65) തോല്‍പ്പിച്ച് രണ്ടാം വിജയം നേടി. കര്‍ണാടക പുരുഷ ടീം സര്‍വീസസിനെ (9475) പരാജയപ്പെടുത്തി ഗ്രൂപിലെ രണ്ടാം വിജയം നേടി. ദല്‍ഹി പുരുഷ, വനിതാ ടീമുകള്‍ രണ്ട് തോല്‍വികള്‍ക്ക് ശേഷം ലെവല്‍ വണില്‍ പുരുഷന്മാര്‍ ചണ്ഡീഗഢിനെ (8482) പരാജയപ്പെടുത്തി. വനിതാ ടീം ഛത്തീസ്ഗഢിനെതിരെ(68-55)യും വിജയം നേടി.









